AlappuzhaLatest NewsKeralaNattuvarthaNews

വ​ള്ളം ക​ട​ലി​ൽ ഇ​റ​ക്കു​ന്ന​തി​നി​ടെ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പെ​ട്ട്​ മ​റി​ഞ്ഞു : ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പരിക്ക്

വാ​ട​ക്ക​ൽ ഈ​രേ​ശേ​രി​ൽ ടോ​മി (53), വാ​ട​ക്ക​ൽ മാ​വേ​ലി ത​യ്യി​ൽ ആ​ന്റ​ണി (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ആ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ക​ട​ലി​ൽ ഇ​റ​ക്കു​ന്ന​തി​നി​ടെ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പെ​ട്ട്​ മ​റി​ഞ്ഞ് ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വാ​ട​ക്ക​ൽ ഈ​രേ​ശേ​രി​ൽ ടോ​മി (53), വാ​ട​ക്ക​ൽ മാ​വേ​ലി ത​യ്യി​ൽ ആ​ന്റ​ണി (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഭാര്യയെ വിഷം കൊടുത്തും മക്കളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി, ശേഷം ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ: അന്വേഷണം

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.30-ന് ​വാ​ട​ക്ക​ൽ ക​ട​ൽ​ത്തീ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി ജോ​ലി​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നി​ടെ ‘ഈ​രേ​ശേ​രി​ൽ’ എ​ന്ന വ​ള്ള​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്. ക​ട​ലി​ലേ​ക്ക് ത​ള്ളി ഇ​റ​ക്കു​മ്പോ​ൾ കൂ​റ്റ​ൻ തി​ര​മാ​ല​യി​ലും കാ​റ്റി​ലും​പെ​ട്ട് തി​രി​കെ ക​ര​യി​ലേ​ക്ക് എ​ത്തി മ​റി​യു​ക​യാ​യി​രു​ന്നു.

കാ​ൽ വ​ള്ള​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടാ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button