പാലക്കാട്: പാലക്കാട് കല്ലടിക്കോട് പതിനഞ്ചുകാരിക്ക് നേരേ ലെെംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 25 വർഷം തടുശിക്ഷ. കൊല്ലം സ്വദേശി ആദർശ് എന്ന വിഷ്ണുവിനെയാണ് പോക്സോ കേസിൽ, പട്ടാമ്പി കോടതി 22 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം ഒന്നര ലക്ഷം രൂപ പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും കോടതി ഉത്തരവിട്ടു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് യുവാവിനെ കൊല്ലത്തുനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. യുവാവ്, പലയിടങ്ങളിലായി സമാനമായ മറ്റുചില കേസുകളിൽക്കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സോഷ്യൽ മീഡിയ വഴി ആദ്യം പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയാണ് പ്രതിയുടെ രീതി. തുടർന്ന്, സംസാരത്തിലൂടെ സൗഹൃദം പ്രണയമാക്കി മാറ്റും. ഇതിന് പിന്നാലെ, പെൺകുട്ടികളെ പ്രണയം നടിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയാണ് പ്രതിയുടെ പതിവ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലെെംഗിക പീഡനത്തിന് വധേയമാക്കുന്ന സമയത്ത് പ്രതി അവരുടെ ചിത്രങ്ങൾ പകർത്തും. തുടർന്ന്, ഈ പെൺകുട്ടികളുടെ രക്ഷകർത്താക്കളെ പ്രതി ഫോൺ ചെയ്ത് ബന്ധപ്പെടും. നിങ്ങളുടെ മകളുടെ നഗ്ന ചിത്രങ്ങൾ തൻ്റെ കെെവശമുണ്ടെന്നും പണം വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതാണ് പ്രതിയുടെ രീതിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
Post Your Comments