News

അടിവയറ്റിലെ കൊഴുപ്പ് എങ്ങിനെ കുറയ്ക്കാം

അടിവയറ്റിലെ കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കുടവയര്‍ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയര്‍ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലര്‍ക്കും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാവൂ. നമ്മുടെ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ ഒരു പരിധി വരെ വയറിലെ കൊഴുപ്പ് കുറയ്ക്കാം.

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്…

ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.

മൂന്ന്…

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറിയുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കും.

നാല്…

പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും.

അഞ്ച്…

വെള്ളം ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ?ഗ്യ?ഗുണങ്ങളും നല്‍കുന്നു.

ആറ്…

ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചുസമയം നടക്കുകയും ചെയ്താല്‍ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button