
കൊച്ചി: ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 കടുത്ത മത്സരങ്ങളുമായി മുന്നേറുകയാണ്. ബിഗ് ബോസ് ആരംഭിച്ചതോടെ, പുതിയ മത്സരാർത്ഥികളെപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്. പല തുറന്നു പറച്ചിലുകൾക്കും ബിഗ് ബോസ് വീട് സാക്ഷിയാകാറുണ്ട്. ഇപ്പോൾ, താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് മത്സരാർത്ഥിയായ അഞ്ജൂസ് റോഷ് തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അഞ്ജൂസ് റോഷിന്റെ വാക്കുകൾ ഇങ്ങനെ;
15 കാരിയ്ക്ക് പീഡനം : പ്രതിക്ക് 22 വർഷം തടവും പിഴയും
‘ചെറുപ്പം മുതലേ ഞാൻ ഒരു ടോം ബോയ് ആയിട്ടാണ് നടക്കുന്നത്. എന്നെ പെൺകുട്ടിയായി കാണുന്നത് ഇഷ്ടമല്ല. അതുപോലെ തന്നെ ലെസ്ബിയൻ എന്ന വാക്കും ഇഷ്ടമല്ല. ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്ത സമയത്ത് എന്റെ റൂമിലുണ്ടായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. ഞാനാണ് ആദ്യം പ്രണയം പറയുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു. അത്രയും ഭംഗിയുള്ളൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. പരിചയപ്പെട്ട് സുഹൃത്തുക്കളായി രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ പ്രണയം പറയുകയായിരുന്നു.
എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. അൽപ്പനേരം തന്റെ മുഖത്ത് നോക്കിയിരുന്ന ശേഷം അവൾ ഒന്ന് ചിരിച്ചു. ഓക്കെ എന്ന് പറഞ്ഞു. പൊട്ടന് ലോട്ടറി അടിച്ചത് പോലെയായിരുന്നു. എന്റെ പങ്കാളിയെക്കുറിച്ച് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഞാൻ അഭിനയിക്കുന്ന പരമ്പരയിലുള്ളവർക്കുമെല്ലാം അറിയാം.
പ്രമേഹം ഹൃദയാഘാതത്തിന് കാരണമാകുമോ?
ബിഗ് ബോസിന്റെ ഓഡിഷന് വന്നപ്പോൾ പങ്കാളിയും കൂടെയുണ്ടായിരുന്നു. പങ്കാളിയെ കൂട്ടി ഓഡിഷന് വന്നപ്പോൾ ബിഗ് ബോസിലേക്ക് കപ്പിളായി വരാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ, ഇത് എന്റെ അവസരമാണെന്നും ഞാൻ ആഗ്രഹിച്ചതാണെന്നും പറഞ്ഞ് കാമുകി മാറി നിൽക്കുകയായിരുന്നു.’
Post Your Comments