Latest NewsNewsIndia

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുവന്നത് ലെസ്ബിയന്‍ ആയതുകൊണ്ട്: വിശദീകരണവുമായി അദ്ധ്യാപിക നിദാ വഹ്ലീം

സ്വന്തം ഇഷ്ടപ്രകാരമാണ് ഞങ്ങള്‍ ഒന്നിച്ചത്

ജയ്പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു വന്ന സംഭവത്തില്‍ വിശദീകരണവുമായി അദ്ധ്യാപിക നിദാ വഹ്ലീം. 17 കാരിയായ ഹിന്ദു വിദ്യാർത്ഥിയുമായി താൻ പ്രണയത്തിലാണെന്നും , ലെസ്ബിയൻ ആയതുകൊണ്ടാണ് തട്ടിക്കൊണ്ടു വന്നതെന്നുമാണ് നിദയുടെ വിശദീകരണം. ദിവസങ്ങള്‍ക്ക് മുൻപാണ് രാജസ്ഥാനിലെ ബിക്കാനീറിലെ ശ്രീദുൻഗര്‍ഗറിലെ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയായ നിദ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയത്.

READ ALSO: കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് യുവതിയുടെ വിവാഹാഭ്യര്‍ത്ഥന: ദൃശ്യങ്ങള്‍ വൈറൽ

വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം ചേര്‍ന്ന് ചിത്രീകരിച്ച വീഡിയോയിൽ ഇരുവരും ബുര്‍ഖ അണിഞ്ഞിട്ടുണ്ട് . പ്രശ്നങ്ങളെ കുറിച്ച്‌ ഇപ്പോഴാണ് അറിഞ്ഞതെന്ന് വിദ്യാര്‍ത്ഥിനി വീഡിയോയുടെ തുടക്കത്തില്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ഞങ്ങള്‍ ഒന്നിച്ചത്.   പെണ്‍കുട്ടിയെ വശീകരിച്ച്‌ കൊണ്ടുവന്നിട്ടില്ലെന്ന് നിദാ വഹ്ലിം അള്ളാഹുവിന്റെ പേരില്‍ ആണയിടുന്നുണ്ട് . വിദ്യാര്‍ത്ഥിനി ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് നിദ വീഡിയോയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button