KeralaLatest News

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാമുകനുണ്ടെങ്കിലും ശ്രീകാര്യത്തെ യുവതിക്കിഷ്ടം പെൺകുട്ടികളുമായുള്ള ലൈംഗികവേഴ്ച്ച

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനിക്ക് എല്ലാ ഒത്താശയും ചെയ്തത് കാമുകനെന്ന് പൊലീസ്. ശ്രീകാര്യം സ്വദേശിനിയായ 22കാരിക്ക് വേറ്റിനാട് സ്വദേശിയായ 24 കാരൻ കാമുകനായുണ്ടെങ്കിലും പെൺകുട്ടികളുമായി ലൈം​ഗിക വേഴ്ച്ചയാണ് താത്പര്യം. ഇക്കാര്യം കാമുകനും അറിയാം. പെൺകുട്ടിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ നേരത്തെയും യുവതിക്കെതിരെ കേസുണ്ട്.

പതിനേഴുകാരിയായ പെൺകുട്ടിക്ക് ട്യൂഷനെടുത്തിരുന്നത് യുവതിയായിരുന്നു. ഇതിനിടെ പെൺകുട്ടിയോട് യുവതിക്ക് പ്രണയം ആരംഭിച്ചു. പെൺകുട്ടിയുമായുള്ള പ്രണയത്തിന് കാമുകനും ഒത്താശ ചെയ്തു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം മനസ്സിലാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ യുവതിക്കെതിരെ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

രണ്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലി ബസ് സ്റ്റാന്റിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെൺകുട്ടി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

പെൺകുട്ടിയ്ക്ക് 18വയസായാൽ ഒന്നിച്ചു ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button