ഹരിയാന: കോടികളുടെ സ്വത്തുണ്ടെങ്കിലും മക്കൾ ഭക്ഷണം നല്കാത്തിനെ തുടർന്ന് പട്ടിണിയിലായ വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ജഗദീഷ് ചന്ദ്ര ആര്യ (78), ഭഗ്ലി ദേവി (77) എന്നിവരെയാണ് ചാർഖി ദാദ്രിയിൽ ബദ്രയിലെ ശിവ് കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 29ന് രാത്രിയാണ് കുടുംബാംഗങ്ങളുടെ ക്രൂരതയെക്കുറിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതിന് ശേഷം വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്‌തത്.
വിഷം കഴിക്കുന്നതിന് മുമ്പ് കൺട്രോൾ റൂമിൽ വിളിച്ച വൃദ്ധ ദമ്പതികൾ തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. 30 കോടിയുടെ സ്വത്തുക്കൾ സ്വന്തമായുള്ള മകൻ തങ്ങൾക്ക് രണ്ടുനേരം ഭക്ഷണം പോലും നൽകാൻ തയ്യാറായില്ലെന്ന് ജഗദീഷ് ചന്ദ്ര ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ദമ്പതികൾ തങ്ങളുടെ മറ്റൊരു മകൻ മഹേന്ദറിനൊപ്പമാണ് ബദ്രയിൽ താമസിച്ചിരുന്നത്. എന്നാൽ, ആറ് വർഷം മുമ്പ് മകൻ മരിച്ചപ്പോൾ മരുമകൾ നീലത്തിനൊപ്പം താമസം മാറ്റി. പിന്നീട്, മരുമകൾ ഇവരെ പുറത്താക്കി, തുടർന്ന്, രണ്ട് വർഷത്തോളം വൃദ്ധസദനത്തിൽ കഴിയേണ്ടിവന്നു എന്നും ആത്മഹത്യാ കുറിപ്പിൽ ജഗദീഷ് ചന്ദ്ര പറയുന്നു.
ഇതിന് ശേഷം 30 കോടിയുടെ സ്വത്തുള്ള മകനോടൊപ്പം താമസിക്കാൻ ദമ്പതികൾ മടങ്ങിയെത്തിയപ്പോൾ, അവർ വൃദ്ധ ദമ്പതികൾക്ക് പഴകിയ ഭക്ഷണം നൽകുകയായിരുന്നു. ഇക്കാലയളവിൽ ഭഗ്ലി ദേവിയ്ക്ക് പക്ഷാഘാതം വന്നു, തുടർന്ന്, മറ്റൊരു മകൻ വീരേന്ദറിനൊപ്പം താമസിക്കാൻ തുടങ്ങി, പക്ഷേ മകൻ ദമ്പതികൾക്ക് മിച്ചം വരുന്ന ഭക്ഷണമാണ് നൽകിയതെന്നും ജഗദീഷ് ചന്ദ്ര ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ലച്ചു ടു പീസിൽ പൂളിൽ ചാടിയപ്പോൾ ആഹാ, വിഷ്ണു ഷോർട്സ് ഇട്ടപ്പോൾ പരിഹാസം?
സ്വന്തം മക്കളുടെ പെരുമാറ്റത്തിൽ മനം മടുത്ത മടുത്ത ജഗദീഷ് ചന്ദ്ര ആര്യയും ഭഗ്ലി ദേവിയും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.തങ്ങളുടെ മരണത്തിന് കാരണമായി ജഗദീഷ് ചന്ദ്ര തന്റെ മകന് വീരേന്ദറിനെയും രണ്ട് മരുമക്കളെയുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. തന്റെ പേരിൽ സ്വത്ത് ബാക്കിവെച്ചിട്ടുണ്ടെന്നും അത് ബദ്രയിലെ ആര്യസമാജിന് നൽകണമെന്നും മരണത്തിന് ഉത്തരവാദികളായ കുടുംബാംഗങ്ങളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
എന്നാൽ, തന്റെ മാതാപിതാക്കൾക്ക് അസുഖം മൂലം സ്വബോധം നഷ്ടപ്പെട്ടിരുന്നു എന്നും അതിനാലാണ് അവർ ആത്മഹത്യ ചെയ്‌തതെന്നും വീരേന്ദർ അവകാശപ്പെട്ടു. ദമ്പതികളുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള എല്ലാവർക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments