രാജ്യത്തെ നികുതി ദായകർ കോമ്പൻസേഷൻ നികുതിയിലേക്ക് മാറാനുള്ള സമയം മാർച്ച് 31-ന് അവസാനിക്കും. ജിഎസ്ടി കമ്മീഷണറിണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. നിലവിൽ, കോമ്പൻസേഷൻ നികുതി എടുത്തവരാണെങ്കിൽ, അവർ വീണ്ടും ഓപ്ഷൻ നൽകേണ്ട ആവശ്യമില്ല. പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇവ ഉൾക്കൊള്ളിച്ചിട്ടുളളത്. ജിഎസ്ടി കോമ്പൻസേഷൻ നികുതിയിലേക്ക് മാറാത്തവർ ഉടൻ തന്നെ മാറ്റേണ്ടതാണ്.
രാജ്യത്തെ 10 കോടി വരെ വിറ്റുവരവുള്ള ബി-ടു-ബി ഇടപാടുകൾക്ക് ഇ- ഇൻവോയ്സ് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, വർഷത്തിൽ 5 കോടി വരെ വാർഷിക വിറ്റുവരവുള്ളവർക്ക് മൂന്ന് മാസത്തിലൊരിക്കൽ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്ന സ്‌കീമിലേക്ക് മാറാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ജിഎസ്ടിയുള്ള വ്യാപാരികൾ ഏപ്രിൽ ഒന്ന് മുതൽ യൂണിക് സീരീസിലുള്ള ഇൻവോയ്സ് ഉപയോഗിക്കേണ്ടതാണ്. അതേസമയം, ഐജിഎസ്ടി അടയ്ക്കാതെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർ അതിന് മുൻപായി ജിഎസ്ടിആർ എഫ്ഡി കമ്മീഷണർക്ക് ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് നിർബന്ധമായും നൽകിയിരിക്കേണ്ടതാണ്.
Also Read: പ്രതീക്ഷകള്‍ക്ക് വിരാമം? അട്ടപ്പാടി മധു വധക്കേസ് ഇന്ന് കോടതിയില്‍, ഇന്ന് വിധിയുണ്ടായേക്കും
Post Your Comments