KeralaLatest News

‘തിരുവിതാംകൂര്‍ ദേവസ്വത്തിന്റേത് മിച്ച ബജറ്റ്, ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചു’- ദേവസ്വം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ‘മിച്ച’ ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപന്‍. 1257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശബരി മലയ്ക്കായി 21 കോടി രൂപ നീക്കി വെച്ചതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.ദേവസ്വം ബോർഡിൻറെ പ്രസ്താവന ഇങ്ങനെ,

ശബരി മലയ്ക്ക് 17 കോടി രൂപയുടെ അരവണ കണ്ടെയ്‌നര്‍ ആവശ്യമായി വരുന്നുണ്ട്. ഈ അധിക ചെലവ് പരിഹരിക്കാന്‍ 10 കോടി രൂപയ്ക്ക് ക്യാന്‍ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് ക്യാന്‍ ഫാക്ടറി സ്ഥാപിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി നാല് കോടി രൂപ വകയിരുത്തി. ശബരിമലയിലും പമ്പയിലും ശൗചാലയങ്ങളുടെ വലിയ കെട്ടിടം സ്ഥാപിക്കുന്നതിന് 2 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

മറ്റ് ക്ഷേത്രങ്ങള്‍ക്ക് 35 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് നീക്കിവെക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പരിപാടികള്‍ക്കും ദേവസ്വം ബോര്‍ഡ് പണം നീക്കിവെച്ചിട്ടുണ്ട്. ഹിന്ദുക്കളായ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംരക്ഷണം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വൃദ്ധസദനം തുടങ്ങും. കൈവശമുള്ള കെട്ടിടം നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. അടുത്ത തീര്‍ത്ഥാടന കാലത്തിന് മുമ്പ് ഇതൊരുക്കാനാണ് പദ്ധതിയിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button