ഉയർന്ന പലിശ നിരക്കിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് എസ്ബിഐ അവതരിപ്പിച്ച ‘അമൃത് കലശ്’ സ്കീം ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മാർച്ച് 31- നാണ് ഈ പദ്ധതി അവസാനിക്കുക. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ ഫെബ്രുവരി 15- നാണ് ഈ പദ്ധതി അവതരിപ്പിച്ചത്. 400 ദിവസമാണ് നിക്ഷേപ കാലാവധി. പ്രവാസികൾക്കും നിക്ഷേപം നടത്താമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.
അമൃത് കലശ് പദ്ധതിയിൽ നിക്ഷേപം നടത്തുന്ന സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനമാണ് പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും. ഈ പദ്ധതിക്ക് കീഴിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് വളരെ ശ്രദ്ധേയമാണ്. അമൃത് കലശ് പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന് മുകളിൽ ആദായനികുതി നിയമപ്രകാരമുള്ള നികുതി ബാധകമായിരിക്കും. അതേസമയം, കാലാവധി പൂർത്തിയാക്കുന്നതിനു മുൻപുള്ള അകാല പിൻവലിക്കലും, വായ്പ സൗകര്യവും ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്. മാർച്ച് 31 വരെ പദ്ധതിയിൽ നിക്ഷേപം നടത്താനുള്ള അവസരമുണ്ട്.
Also Read: അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്
Post Your Comments