Latest NewsNewsTechnology

ഗൂഗിളിന് കനത്ത തിരിച്ചടി, 30 ദിവസത്തിനുള്ളിൽ മുഴുവൻ പിഴത്തുകയും നൽകണമെന്ന് നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണൽ

2022 ഒക്ടോബറിലാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് കോടികൾ പിഴ ചുമത്തിയത്

ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും കനത്ത തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന് മേൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 1,337.76 കോടി രൂപ പിഴ നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണൽ ശരിവെച്ചു. ട്രിബ്യൂണലിന്റെ രണ്ടംഗ ബഞ്ച് 30 ദിവസത്തിനുള്ളിൽ മുഴുവൻ പിഴത്തുകയും നൽകാൻ ഗൂഗിളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷൺ, ട്രിബ്യൂണൽ അംഗം അശോക് ശ്രീവാസ്തവ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കൂടാതെ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിൽ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

2022 ഒക്ടോബറിലാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് കോടികൾ പിഴ ചുമത്തിയത്. വിപണികളിൽ മേധാവിത്വം ഉറപ്പിക്കാൻ ആൻഡ്രോയ്ഡ് അധിഷ്ഠിത മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്തുവെന്നാണ് ഗൂഗിളിന് എതിരായുള്ള ആരോപണം. ഇതിനെതിരെ ഗൂഗിൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹർജി കോടതി തള്ളുകയായിരുന്നു. അതേസമയം, പിഴ ശിക്ഷ സ്റ്റേ ചെയ്യില്ലെന്ന് എൻസിഎൽഎടി ജനുവരിയിൽ തന്നെ ഗൂഗിളിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ട്രിബ്യൂണൽ അന്തിമ തീരുമാനമെടുത്തത്.

Also Read: രാമനവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി

shortlink

Related Articles

Post Your Comments

Related Articles


Back to top button