![](/wp-content/uploads/2023/03/gkochi-750x422-2.jpg)
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നും സ്വര്‍ണ്ണ വേട്ട. 49 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി അബുദാബിയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സംഗീത് മുഹമ്മദാണ് പിടിയിലായത്.
മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കി 1063 ഗ്രാം സ്വര്‍ണ്ണമാണ് ഒളിപ്പിച്ചത്.
കഴിഞ്ഞ ദിവസം വായയ്‌ക്കുള്ളിലും ജ്യൂസ് ബോട്ടിലിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതുൾപ്പെടെ 48 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു.
Post Your Comments