ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ മദ്യം കടത്തിയ രണ്ട് പേർ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ഡ്രൈവർ ലളിതകുമാർ മഹോതായ, സഹായിയായ പങ്കജ് യാദവ് എന്നിവരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. മൃതദേഹമെന്ന വ്യാജേന 212 കുപ്പി മദ്യമാണ് ആംബുലൻസിലൂടെ കടത്തിയത്.
ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം മദ്യ കുപ്പികൾ മൂടി വെച്ചിരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ബിഹാറിലെ മുസാഫർപുരിയിലേക്കുള്ള യാത്രയ്ക്കിടെ ഗയയിലാണ് മദ്യം കടത്ത് സംഘത്തെ എക്സൈസ് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ഊർജ്ജിതമാണെങ്കിലും, മദ്യ നിരോധനം നിലവിലുള്ള ബിഹാറിൽ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്.
Also Read: രാഹുലിന് വീണ്ടും’മോദി’ പരാമര്‍ശ കുരുക്ക്, മാനനഷ്ടക്കേസിൽ ഹാജരാവാൻ പാറ്റ്ന കോടതിയുടെയും നോട്ടിസ്
Post Your Comments