IdukkiLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി: യു​വാ​വി​നെ കാ​പ്പാ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

ക​രി​ങ്കു​ന്നം പ​ടു​ക്കാ​ച്ചി​ക്കാ​ട്ടു​കു​ന്നേ​ൽ ന​ന്ദു(22)വി​നെ കാ​പ്പാ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ചു

തൊ​ടു​പു​ഴ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പാ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ക​രി​ങ്കു​ന്നം പ​ടു​ക്കാ​ച്ചി​ക്കാ​ട്ടു​കു​ന്നേ​ൽ ന​ന്ദു(22)വി​നെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഡീ​റ്റെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൻ​പ്ര​കാ​രം കാ​പ്പാ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ചു.

Read Also : ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി, പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

മു​ട്ടം, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം, അ​ടി​പി​ടി, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കേ​ര​ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

മു​ട്ടം എ​സ്എ​ച്ച്ഒ പ്രി​ൻ​സ് ജോ​സ​ഫ്, എ​സ്ഐ ഹാ​ഷിം, എ​എ​സ്ഐ​മാ​രാ​യ സി​യാ​ദ്, സ​ഞ്ജ​യ്, എ​സ്‌​സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, ജോ​ജി,സി​പി​ഒ ലി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button