
ഷാർജ: ഷാർജയിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുഹൈറയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
30 വയസ്സുള്ള യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി എന്ന വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. ഇയാളുടെ തിരിച്ചറിയൽ രേഖകൾക്കായി തിരച്ചിൽ നടത്തിയപ്പോഴാണ് പോക്കറ്റിൽ നിന്ന് ഭാര്യയേയും രണ്ട് മക്കളേയും താൻ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസിന് ലഭിച്ചത്.
ഇതോടെ പൊലീസ് ഇയാളുടെ താമസ സ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ഇയാളുടെ ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല് വയസുള്ള മകനും എട്ടു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Post Your Comments