കടുത്തുരുത്തി: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടുത്തുരുത്തി വലിയതോട്ടിലേക്കു മറിഞ്ഞ് അപകടം. തോട്ടിൽമുങ്ങിയ ഓട്ടോറിക്ഷയില്‍നിന്നും ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ 11.30-ന് ആണ് സംഭവം. കടുത്തുരുത്തി – ആലപ്പുഴ തീരദേശ റോഡില്‍ കടന്തേരി പാര്‍ക്കിനു സമീപമാണ് അപകടം നടന്നത്. റോഡിലെ കുഴിയില്‍ വീണ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തോട്ടിലേക്കു വീഴുകയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് തോട്ടില്‍ നിന്നും ഓട്ടോറിക്ഷ ഉയര്‍ത്തിയെടുത്തത്.
അതേസമയം, വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന തീരദേശ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പഞ്ചായത്തിലെ പ്രധാന റോഡാണെങ്കിലും ജനപ്രതിനിധികള്‍ ഈ റോഡ് നന്നാക്കാന്‍ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Post Your Comments