KeralaLatest NewsNews

ഡ്രൈവിംഗ് ലൈസൻസും ഇനി സ്മാർട്ടാകുന്നു, പുതിയ കാർഡ് ഉടൻ പുറത്തിറക്കും

എടിഎം കാർഡിന്റെ വലുപ്പത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് തയ്യാറാക്കുക

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, കേരളമൊന്നാകെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡിലേക്ക് മാറ്റാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിലവിൽ, തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് എന്നീ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡിലേക്ക് മാറ്റിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് സംസ്ഥാനത്തുടനീളം ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡാക്കാനുളള നീക്കം മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.

നിലവിൽ, പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പറിലാണ് ഡ്രൈവിംഗ് ലൈസൻസ് ഉള്ളത്. ഇതിന് പകരം എടിഎം കാർഡിന്റെ വലുപ്പത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് തയ്യാറാക്കുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദ്ദേശിക്കുന്ന മാനദണ്ഡത്തിനനുസരിച്ചാണ് സ്മാർട്ട് കാർഡുകൾ പുറത്തിറക്കുക. ഇതേ മാതൃകയിൽ തന്നെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാനും മോട്ടോർ വാഹന വകുപ്പ് പദ്ധതിയിടുന്നുണ്ട്.

Also Read: സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി വീണ്ടും സ്വർണവില ഉയർന്നു, ഇന്നത്തെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button