Latest NewsNewsIndia

എയർപോർട്ടുകളിലേക്കുള്ള ടാക്സി സേവനങ്ങൾ ഇനി എളുപ്പം! പുതിയ സംവിധാനവുമായി യൂബർ

യാത്രക്കാർക്ക് ഇ-മെയിൽ മുഖാന്തരം യൂബർ ആപ്പിൽ യാത്രയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്

വിമാനയാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സംവിധാനമായ യൂബർ. റിപ്പോർട്ടുകൾ പ്രകാരം, യൂബർ ഉപഭോക്താക്കൾക്ക് 90 ദിവസം മുൻപ് റൈഡ് റിസർവേഷൻ നടത്താനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. യാത്രക്കാർക്കും ഡ്രൈവർമാർക്കും എയർപോർട്ടുകളിലേക്കും, തിരിച്ചുമുള്ള ടാക്സി സേവനങ്ങൾ എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവർത്തനം.

യാത്രക്കാർക്ക് ഇ-മെയിൽ മുഖാന്തരം യൂബർ ആപ്പിൽ യാത്രയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഈ വിവരങ്ങൾ എയർപോർട്ട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് കൈമാറുന്നതാണ്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ തിരക്കേറിയ 13 വിമാനത്താവളങ്ങളിൽ ഉള്ള യൂബർ പിക്ക്-അപ്പ് പോയിന്റുകളിലേക്ക് ഗൈഡിന്റെ സൗകര്യവും ഏർപ്പെടുത്തും. വേനൽക്കാല യാത്ര സീസണിൽ ആഭ്യന്തര, അന്തർദേശീയ യാത്രകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read: വ്യക്തിയെ അധിക്ഷേപിച്ചതിനല്ല, മറിച്ച് ഒബിസി വിഭാഗത്തെ അധിക്ഷേപിച്ചതിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടത്:സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button