ന്യൂഡല്‍ഹി: വ്യക്തിയെ അധിക്ഷേപിച്ചതിനല്ല, മറിച്ച് ഒബിസി വിഭാഗത്തെ അധിക്ഷേപിച്ചതിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഈ വസ്തുത രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു.
Read Also; വികസന കാര്യത്തില്‍ യു.പി നമ്പര്‍ വണ്‍, യു.പിയുടെ പഴയ മുഖം മാറ്റി യോഗി ആദിത്യനാഥ്
‘രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മനോവിഭ്രാന്തി പൂര്‍ണ്ണമായും പ്രകടമാണ്. അദ്ദേഹം ലണ്ടനിലും ഇന്ത്യയിലും പാര്‍ലമെന്റിനകത്തും പുറത്തും എല്ലാം നുണ പ്രചരിപ്പിക്കുയാണ്. രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനവുമാണ്’, സ്മൃതി ഇറാനി പറഞ്ഞു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ എംപിയായി അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ, 30 ദിവസത്തിനകം ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ബിജെപി എംപി സിആര്‍ പാട്ടീല്‍ അധ്യക്ഷനായ ലോക്സഭയിലെ ഹൗസ് കമ്മിറ്റിയാണ് തുഗ്ലക്ക് ലെയ്ന്‍ ബംഗ്ലാവ് ഒഴിയാന്‍ രാഹുലിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
Post Your Comments