സ്വർണാഭരണങ്ങൾക്ക് ആറക്ക ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകാൻ സാവകാശം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ. സാവകാശം നീട്ടാത്ത പക്ഷം അനിശ്ചിതകാല സമരത്തിനിറങ്ങാനാണ് സ്വർണ വ്യാപാരികളുടെ നീക്കം. എച്ച്.യു.ഐ.ഡി പതിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, 6 മാസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിക്കുന്നത്.
സമരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 മുതൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ കരിദിനം ആചരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ഏപ്രിൽ 3- ന് കൊച്ചി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഓഫീസിനു മുന്നിൽ ധർണ നടത്താനും, ഏപ്രിൽ 5- ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താനും സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താവിന് പരിശുദ്ധമായ സ്വർണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രവും ബിഐഎസും എച്ച്.യു.ഐ.ഡി നിർബന്ധമാക്കുന്നത്.
Also Read: ഔദ്യോഗിക വസതി ഒഴിയാനുള്ള നോട്ടീസിന് മറുപടി നൽകി രാഹുൽ ഗാന്ധി
Post Your Comments