ThiruvananthapuramKeralaNattuvarthaLatest NewsNews

വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ വടം പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം

പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്

തിരുവനന്തപുരം: വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്.

Read Also : ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവം: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് തീർത്ഥാടകർ

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. വിമാനത്താവള റൺവേക്ക് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഇരുമ്പ് വടം ഉപയോഗിച്ച് ലൈറ്റ് താഴേക്ക് ഇറക്കുന്നതിനിടെ വടം പൊട്ടി താഴേക്ക് വീണാണ് അപകടം സംഭവിച്ചത്. അനിൽകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button