KeralaLatest NewsNews

ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവം: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് തീർത്ഥാടകർ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് തീർത്ഥാടകർ വ്യക്തമാക്കി. മുതിർന്നവർക്കൊപ്പം കുട്ടികളും വണ്ടിയിലുണ്ടായിരുന്നുവെന്നും റോഡിന് വലതു വശത്തേക്കാണ് ബസ് മറിഞ്ഞതെന്നും ഇവർ വ്യക്തമാക്കി. ബസിന്റെ വലതു വശത്തിരുന്നവർക്കാണ് പരിക്കേറ്റതെന്നും തീർത്ഥാടകർ അറിയിച്ചു.

Read Also: വ്യക്തിയെ അധിക്ഷേപിച്ചതിനല്ല, മറിച്ച് ഒബിസി വിഭാഗത്തെ അധിക്ഷേപിച്ചതിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടത്:സ്മൃതി ഇറാനി

അതേസമയം, ശബരിമല ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

അപകടത്തിൽ ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പല ഭാഗങ്ങളിൽ നിന്നായി ആംബുലൻസുകളും ഫയർ ഫോഴ്‌സ് യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി. ഇലവുങ്കൽ എരുമേലി റോഡിൽ മൂന്നാമത്തെ വളവിൽ വെച്ചാണ് അപകടം നടന്നത്.

Read Also: സംസ്ഥാനത്ത് മറ്റൊരു പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം, കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button