തിരുവനന്തപുരം: പരിഷ്‌കൃത സമൂഹത്തിലെ ആധുനിക കാലഘട്ടത്തിലെ സ്ത്രീകള്‍ക്കും യുവത്വത്തിനും ചേര്‍ന്നു പോകാന്‍ പറ്റുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് എ.എ റഹിം എം.പി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്ത്രീ വിരുദ്ധത മനസില്‍ എത്രത്തോളം ആഴത്തില്‍ കിടക്കുന്നു എന്നതിന്റെ തെളിവാണ് സുരേന്ദ്രന്റെ ആ വാക്കുകള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബിജെപിയുടെ വനിതാ കൂട്ടായ്മയിലാണ് സുരേന്ദ്രന്റെ നാവില്‍ നിന്ന് സ്ത്രീ വിരുദ്ധ പ്രസ്താവന വന്നിരിക്കുന്നത്. ഞങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകളുടെ കാര്യത്തില്‍ സുരേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകളെ മാത്രമല്ല ബിജെപിയിലെ വനിതാ നേതാവിനെതിരെ, അവര്‍ ഇരിക്കുമ്പോള്‍ തന്നെ സുരേന്ദ്രന്‍ പ്രതികരിച്ചുവെന്നും റഹിം ചൂണ്ടിക്കാട്ടുന്നു.
Read Also: പണം തിരിച്ചടയ്ക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സ്ത്രീ വിരുദ്ധതയാല്‍ വാര്‍ത്തെടുക്കപ്പെട്ട പാര്‍ട്ടിയാണ് ബിജെപിയെന്ന് സുരേന്ദ്രന്റെ വാക്കുകളിലൂടെ തെളിഞ്ഞുവെന്നും എം.പി പറഞ്ഞു. കേന്ദ്രമന്ത്രിസഭയിലെ വനിതാ മുഖങ്ങളായ നിര്‍മലാ സീതാരാമനും, സ്മൃതി ഇറാനിയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും എ.എ റഹിം വ്യക്തമാക്കി. മുമ്പും ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും വളരെ മോശമായ രീതിയില്‍ വാക്കുകള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നായിരുന്നു യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് നേരെ ഉണ്ടായ അധിക്ഷേപം. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് ഉദ്ദേശിക്കുന്നത്. ബോഡി ഷെയിമിംഗ് ഇക്കാലത്ത് വളരെ ഗൗരവകരമായ കാര്യമാണെന്നും എ.എ റഹിം ചൂണ്ടിക്കാട്ടി.
Post Your Comments