![](/wp-content/uploads/2022/05/uddhav-thakarey.jpg)
മുംബൈ: സവര്‍ക്കറെ അപമാനിക്കരുതെന്നും സവര്‍ക്കര്‍ ഞങ്ങൾക്ക് ദൈവമാണെന്നും രാഹുല്‍ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവര്‍ക്കറെ താന്‍ ആരാധനാപാത്രമായി കരുതുന്നു. അതിനാല്‍ തന്നെ സവര്‍ക്കറെ അപമാനിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്. ഉദ്ധവ് പറഞ്ഞു. 14 വര്‍ഷത്തോളം ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകള്‍ മാത്രമേ നമുക്ക് വായിക്കാനാവൂ. അത് ത്യാഗത്തിന്റെ ഒരു രൂപമാണ്. സവര്‍ക്കറെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല.
വീര്‍ സവര്‍ക്കര്‍ നമ്മുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്ന ഒന്നല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വിനായക് സവര്‍ക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ രാഹുലിന് മുന്നറിയിപ്പ് നല്‍കി. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Post Your Comments