കോതമംഗലം: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളി അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ചാലിൽപുത്തൻപുര (കല്ലിങ്ങപറമ്പിൽ) ദിലീപിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കോതമംഗലം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏഴ് വർഷത്തിനുളളിൽ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2021-ൽ കോതമംഗലം പുതുപ്പാടി സ്കൂൾപ്പടി ഭാഗത്ത് പ്രിൻസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറിൽ കേസിലെ സാക്ഷിയായ സുജിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന്, കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി. തുടർന്ന്, റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ബിജോയ്, എസ്ഐ റെജി, എഎസ്ഐ സലിം, എസ്സിപിഒമാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments