MollywoodLatest NewsCinemaNewsEntertainmentKollywoodMovie Gossips

‘ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ’: സ്വാതി റെഡ്ഡി

ആമേൻ, നോർത്ത് 24 കാതം, തൃശൂർ പൂരം, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. മുൻപ് ഒരു അഭിമുഖത്തിൽ സ്വാതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഭർത്താവ് വികാസിനൊപ്പം ഇൻഡോനേഷ്യയിൽ താമസിക്കുന്ന സ്വാതി ഇൻഡോനേഷ്യൻ സുനാമി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകയ്ക്ക് സ്വാതി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അത് ആ നിമിഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനാണെന്ന് സ്വാതി പറയുന്നു. ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാൽ അത് തന്റെ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും സ്വാതി വ്യക്തമാക്കി.

മകളെ ഒരുനോക്ക് കാണാതെ ബൈജുവിന്റെ മടക്കം: മരണത്തിനു കാരണക്കാരായി കുറിപ്പിലും വീഡിയോയിലും പറയുന്നവർക്കെതിരെ കേസ്

‘കൈവിരലിലെ ഹൗർഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ, അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.’ സ്വാതി പറഞ്ഞു. തുടക്കകാലത്ത് തന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ തന്നെ വേദനിപ്പിച്ചെന്നും അതിൽ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാർത്ത കൊടുത്തതെന്നും സ്വാതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button