ന്യൂഡല്‍ഹി : ഹനുമാനെ ആദ്യത്തെ അന്താരാഷ്ട്ര ഭീകരനെന്ന് വിശേഷിപ്പിച്ച് ഖാലിസ്ഥാനി നേതാവ് . കഴിഞ്ഞ ദിവസം നടന്ന ഖാലിസ്ഥാനി പ്രതിഷേധത്തിലാണ് ഹൈന്ദവരുടെ ഇഷ്ട ദേവനായ ഹനുമാനെതിരെ വിവാദ പ്രസ്താവന നടത്തിയത് . വീഡിയോയില്‍, ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെ ഭീകരനെന്ന് വിളിച്ചതില്‍ വേദന പ്രകടിപ്പിച്ച ശേഷമാണ് ഹനുമാനെ ഭീകരനെന്ന് വിശേഷിപ്പിച്ചത് . കനേഡിയന്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ അനുഭാവിയായ പ്രീതം സിംഗ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഇന്ത്യക്കാരും, നിങ്ങളുടെ മാധ്യമങ്ങളും നമ്മുടെ സന്യാസി ഭിന്ദ്രന്‍വാലയെ തീവ്രവാദി എന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ കേള്‍ക്കുകയും ഉത്തരം നല്‍കുകയും വേണം. നിങ്ങളുടെ ഹനുമാന്‍ ആയിരുന്നു ആദ്യത്തെ അന്താരാഷ്ട്ര ഭീകരന്‍. ഹനുമാന്‍ അനധികൃതമായി അതിര്‍ത്തി കടന്നിരുന്നു. അദ്ദേഹം വിസ എടുത്തിട്ടില്ല, മറ്റേതെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ച് അദ്ദേഹം ശ്രദ്ധിച്ചില്ല. തര്‍ക്കം ഒരാളുമായി (രാവണന്‍) മാത്രമായിരുന്നു, പക്ഷേ അവന്‍ ലങ്ക മുഴുവന്‍ കത്തിച്ചു. ലങ്കയിലെ പൗരന്മാരെ ഭയപ്പെടുത്തി. ലങ്കാ ദഹന്‍ എന്ന പേരില്‍ നിങ്ങള്‍ ഇന്നുവരെ അത് ആഘോഷിക്കുന്നു’, ‘ പ്രസംഗത്തില്‍ ഖാലിസ്ഥാന്‍ നേതാവ് പറയുന്നു.
‘നിങ്ങള്‍ അതിനെ (ഖാലിസ്ഥാന്‍) ഒരാളുടെ വ്യക്തിപരമായ കാര്യമെന്ന് വിളിക്കുമ്പോള്‍, രാവണനുമായുള്ള ഹനുമാന്‍ ജിയുടെ തര്‍ക്കവും വ്യക്തിപരമാണെന്ന് ഓര്‍ക്കുക. പിന്നെ എന്തിനാണ് സാധാരണക്കാരെ ഉപദ്രവിച്ചത്? എന്തുകൊണ്ടാണ് അവരുടെ വീടുകള്‍ കത്തിച്ചത്? നിങ്ങള്‍ ഇത് കേള്‍ക്കണം, ലോകത്തിലെ ആദ്യത്തെ തീവ്രവാദിയെ മറ്റൊരു രാജ്യത്തേക്ക് അയച്ചത് നിങ്ങളാണെന്ന് ഞങ്ങള്‍ നിങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കും, എല്ലാ വര്‍ഷവും ഈ സംഭവം മുഴുവന്‍ നിങ്ങള്‍ അഭിമാനത്തോടെ ആഘോഷിക്കുന്നു’,- വീഡിയോയില്‍ പറയുന്നു.
Post Your Comments