തിരുവനന്തപുരം: ഉത്സവത്തിന് കാവി നിറത്തിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി പോലീസ്. വെള്ളായണി ക്ഷേത്രത്തിന് പിന്നാലെ കരിക്കകം ക്ഷേത്രത്തിലാണ് ഉത്സവത്തിന് കാവി വിലക്കുമായി പോലീസ് രംഗത്തെത്തിയത്. ഉത്സവത്തിന്റെ ഭാഗമായി അലങ്കാരത്തില്‍ നിന്നും കാവി നിറം ഒഴിവാക്കണമെന്നാണ് ക്ഷേത്ര ട്രസ്റ്റിന് പോലീസ് നല്‍കിയ നിര്‍ദ്ദേശം.
Read Also: ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ കയറ്റുമതി ഉയർന്നു, വമ്പൻ നേട്ടവുമായി കരിപ്പൂർ വിമാനത്താവളം
കാവി നിറം കണ്ടാല്‍ പോലീസ് തന്നെ അത് അഴിച്ചുമാറ്റുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയാണ് ഉത്സവ അലങ്കാരത്തിന് കെട്ടിയിരുന്നത്. കാവി നിറം ഒഴിവാക്കി അലങ്കാരം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. എസിപിയുടെ അനുമതിയില്ലാതെ കൊടികെട്ടിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറയുന്നു. ഇതിനെതിരെ വിശ്വാസികള്‍ രംഗത്ത് വന്നു.
Post Your Comments