
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചികിത്സയിൽ കഴിയവേ മരിച്ച പതിമൂന്ന് കാരിയുടെ മരണത്തിലാണ് അറസ്റ്റ്. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷിനെ (26) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസ് പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 9നാണ് 13 കാരി മരിക്കുന്നത്. പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടർന്നാണ് പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പെൺകുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയ പോലീസ് ഇതിൽ അന്വേഷണമാരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി പെൺകുട്ടിയുടെ അമ്മയുടെ ഫോൺ പോലീസ് പരിശോധിച്ചു.
ഈ ഫോൺ പെൺകുട്ടിയും ഉപയോഗിക്കുമായിരുന്നു. ഒരു നമ്പരിൽ നിന്ന് നിരന്തരം കോൾ വരുമായിരുന്നു. ഇതാരുടെ നമ്പർ ആണെന്ന് കണ്ടെത്താൻ പൊലീസ് സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തി. വിഷ്ണുവും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം കിട്ടി. 2022 ആഗസ്റ്റ് 16-ന് വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. അന്ന് ക്ഷേത്രത്തിൽ ചെണ്ടകൊട്ടാന്‍ വന്ന ഇയാള്‍ പെണ്‍കുട്ടിയെ കാണുകയും പരിചയപ്പെടുകയുമായിരുന്നു. പരിചയം പ്രണയമായി. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ ലെെംഗിക പീഡനത്തിന് നിരന്തരം ഇരയാക്കിയത്.
Post Your Comments