
തിരുവനന്തപുരം: പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്‌കന്‍ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു (56) ആണ് പിടിയിലായത്. ബസ് കാത്തിരുന്ന ബി.ടെക് വിദ്യാര്‍ഥിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലയില്‍ തുടര്‍ച്ചയായി വനിതകള്‍ക്കെതിരെ അതിക്രമം ഉണ്ടാവുകയാണ്. പെണ്‍കുട്ടിയുടെ അടുത്ത് വന്നിരുന്നയാള്‍ വളരെ മോശമായി സംസാരിക്കുകയായിരുന്നു. ഇയാളോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെച്ചാണ് പൊലീസിനെ ഏല്‍പ്പിച്ചത്.
Post Your Comments