![](/wp-content/uploads/2023/03/sabir.jpg)
കുന്നംകുളം: കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് എട്ടുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാവക്കാട് എടക്കഴിയൂർ സാബിറിനെയാണ് (29) കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലീഷ ആണ് ശിക്ഷ വിധിച്ചത്.
2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയം വീട്ടിൽ കയറിയാണ് പ്രതി അതിക്രമം നടത്തിയത്. ചാവക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന യു.കെ. ഷാജഹാനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Read Also : ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്
കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും സഹായിയായി അഡ്വ. അമൃതയും ഹാജരായി.
Post Your Comments