നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിൽ അഭിനയിച്ച്, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ നടത്തി വൈറലായ നടിയാണ് എയ്ഞ്ചൽ മരിയ. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 5 ലേക്ക് കയറിവരിൽ എയ്ഞ്ചലും ഉണ്ട്. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ടെന്ന കണ്ടെത്തലിൽ കേസ് വരെ ആയ ചിത്രമാണിത്. എക്‌സൈസ് വകുപ്പ് ഇടപെട്ട് തിയേറ്ററില്‍ നിന്നും സിനിമ എടുത്ത് മാറ്റിയിരുന്നു. ആ സമയത്താണ് എയ്ഞ്ചലിന്റെ പ്രസ്താവന വൈറലായത്.
‘എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും’ എന്ന നടിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാം ഒരു വൈബ് അല്ലെ എന്ന രീതിയിലുള്ള എയ്ഞ്ചലിന്റെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അല്ല പുറത്തുവന്നത് എന്നാണ് പിന്നീട് എയ്ഞ്ചലിന്‍ വെളിപ്പെടുത്തിയത്. താന്‍ പ്രതീക്ഷിക്കാതെയാണ് താന്‍ പ്രശസ്തിയില്‍ എത്തിയത് എന്നാണ് ഏയ്ഞ്ചല്‍ പറയുന്നത്. താന്‍ ഒരിക്കലും മയക്കുമരുന്നിനെ പ്രമോട്ട് ചെയ്യുന്ന ഒരാള്‍ അല്ല. തനിക്കെതിരെ അന്നത്തെ അഭിപ്രായം പറഞ്ഞ് കേസ് എടുക്കാന്‍ ചിലര്‍ മുറവിളികൂട്ടിയിരുന്നു. മലയാളിയുടെ നെഗറ്റിവിറ്റിയോടുള്ള താല്‍പ്പര്യം ഉപയോഗിച്ചാണ് താന്‍ പ്രശസ്തി നേടിയത് എന്ന് കൌമുദിയുടെ അഭിമുഖത്തില്‍ എയ്ഞ്ചലിന്‍ മരിയ തുറന്നു പറഞ്ഞിട്ടുണ്ട്.
‘സിനിമയില്‍ ഒന്ന് എത്താനും ശ്രദ്ധിക്കപ്പെടാനും ഒരുപാട് ആഗ്രഹിച്ചിരുന്ന ആളാണ് ഞാന്‍. നല്ല സമയം എന്ന സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ എനിക്കറിയാം, ഞാന്‍ നായികയല്ല ശ്രദ്ധിക്കപ്പെടില്ല എന്ന്. സിനിമയുടെ പ്രമോഷന് വേണ്ടി പോയപ്പോള്‍ ചേട്ടാ എന്റെ കൂടെ ഇന്റര്‍വ്യു എടുക്കുമോ എന്ന് ചോദിച്ച് അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ എടുത്തില്ല. എനിക്ക് ശ്രദ്ധിക്കപ്പെടണം. എന്റെ അവസ്ഥ അതാണ്. സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഇല്ലാത്ത പശ്ചാത്തലത്തില്‍ നിന്ന്, ഒരുപാട് കുടുംബ പ്രശ്‌നങ്ങള്‍ക്ക് ഇടയില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. എന്നോട് സിനിമയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍, ആരും മയക്കുമരുന്ന് ഉപയോഗിക്കരുത് ആ സന്ദേശമാണ് സിനിമ എന്ന് ഞാന്‍ പറഞ്ഞാല്‍, എല്ലാവരെയും പോലെ ഞാനും കണ്ട് മറഞ്ഞ് പോവും’, എയ്ഞ്ചൽ പറഞ്ഞിരുന്നു.
Post Your Comments