ThiruvananthapuramNattuvarthaLatest NewsKeralaNews

മെഴുകുതിരിയിൽ നിന്ന് തീ പടര്‍ന്നു : ഗൃഹനാഥന് ഗുരുതര പൊള്ളലേറ്റു

കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമന് (71) ആണ് ഗുരുതരമായി പൊള്ളലേറ്റത്

തിരുവനന്തപുരം: രാത്രി മെഴുകുതിരിയിൽ നിന്ന് തീ പടര്‍ന്ന് മുറിയിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമന് (71) ആണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സോമൻ കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നും തീ പടരുകയായിരുന്നു. വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്. മുറിക്കുള്ളിലെ സകല വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്. തീ പിടിച്ച ജനാല തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു മറ്റുള്ളവർ തീപിടിച്ചത് അറിഞ്ഞത്. അപ്പോഴേക്കും വീട് മുഴുവൻ പുക നിറഞ്ഞിരുന്നു. തുടർന്ന്, കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.

Read Also : ഭിന്നശേഷി വിദ്യാർത്ഥിനിക്കുനേരെ നഗ്നതാ പ്രദർശനം : വിമുക്തഭടൻ അറസ്റ്റിൽ

സോമനെ മക്കളും അയൽവാസികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. 60 ശതമാനം പൊള്ളലേറ്റ സോമനെ മെഡി.കോളേജ് ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button