പത്തനംതിട്ട: ഇലന്തൂരിൽ സ്പിരിറ്റ് വേട്ട. 490 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ആശാരിമുക്ക് പേഴുംകാട്ടിൽ സി.സി. രാജേഷ് കുമാറിന്റെ (45) വീട്ടിലെ ആട് ഫാമിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
രതീഷ്, രോഹിണിയിൽ സജി എന്നിവരുടേതാണ് സ്പിരിറ്റെന്ന രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പ്രതിചേർത്തു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.
14 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ സ്പിരിറ്റ് ആണ് പിടിച്ചെടുത്തത്. പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി, റേഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവന്റിവ് ഓഫീസർമാരായ എസ്. സുരേഷ് കുമാർ, ഡി. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എ. ഷിമിൽ, നിയാദ് എസ്. പാഷ, ടി.എൻ. ബിനുരാജ്, സോമശേഖരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ റാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്ത രാജേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments