പ്ലസ് വൺ സീറ്റുകളിലെ കുറവ്: സീറ്റുകൾ പുനക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി സീറ്റ് കുറവിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സീറ്റുകൾ പുനക്രമീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: രാഹുൽ ഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാൻ പിണറായി വിജയൻ സർക്കാർ അവസരം നൽകുന്നു: വിമർശനവുമായി വി മുരളീധരൻ

സംസ്ഥാന തലത്തിൽ നോക്കുമ്പോൾ സീറ്റുകൾ കുറവില്ലെന്നും ജില്ല, താലൂക്ക് തലത്തിൽ നോക്കുമ്പോൾ സീറ്റ് കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയം പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ സീറ്റുകൾ പുനക്രമീകരിക്കും. അപേക്ഷിച്ചാൽ സീറ്റ് നൽകണം എന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗീക അതിക്രമം: യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്

Share
Leave a Comment