ഒരുകാലത്ത് മലയാളികളെ ഇക്കിളിപ്പെടുത്തിയ ചിത്രങ്ങളിലൂടെ താരമായി മാറിയ നടി ഷക്കീലയുടെ തുറന്നു പറച്ചിൽ ശ്രദ്ധനേടുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയില്‍ സജീവമായ ഷക്കീല ഇതേ ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ തന്റെ കുടുംബത്തില്‍ നിന്നു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി.
തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചിരുന്നത്. എന്നാല്‍, അതേ കുടുംബം തന്നെ അകറ്റി. തന്റെ ചേച്ചി പോലും തന്നെ അകറ്റിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. വീട്ടില്‍ പൈസ വച്ചാല്‍ ഇന്‍കം ടാക്‌സ് കൊണ്ടു പോകും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ച് അവര്‍ പൈസയൊക്കെ കൊണ്ടു പോയെന്നും താരം പറയുന്നു.
‘ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ തന്നോട് പറഞ്ഞു. അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും കരച്ചില്‍ വരും – ഷക്കീല പങ്കുവച്ചു.
Post Your Comments