കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഖുശ്ബുവിന് താൻ പകരക്കാരിയല്ലെന്ന് നടി ഷക്കീല. എല്ലാവരെയും പോലെയല്ല ഷക്കീലയെന്ന് മലയാളികൾക്ക് നന്നായി അറിയാമല്ലോ എന്നും അവർ ചോദിക്കുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷക്കീല.
‘ഖുഷ്ബുവിനെന്നല്ല ഞാൻ ആർക്കും പകരക്കാരിയല്ല. അവർക്കു പാർട്ടി വിടാൻ കാരണങ്ങളുണ്ടാകും. എന്റെ മനസ്സിലുള്ള ആശയങ്ങൾക്കു യോജിക്കുന്ന പാർട്ടിയെന്ന നിലയിലാണു കോൺഗ്രസിൽ ചേർന്നത്. മറ്റുള്ളരുടെ അഭിപ്രായത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇഷ്ടമല്ല’. ഷക്കീല പറഞ്ഞു.
‘എല്ലാവരെയും പോലെയല്ല ഷക്കീലയെന്നു മലയാളികൾക്കു നന്നായി അറിയാമല്ലോ? വിവാദ നായികയെന്നല്ലേ നിങ്ങൾ എന്നെ വിളിക്കുന്നത്. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട പാർട്ടിയിലാണു ചേർന്നത്’. മറ്റുള്ളവരെക്കുറിച്ച് തനിക്കറിയില്ലെന്നും ഷക്കീല പറഞ്ഞു.
ഒരു പദവിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്കു വന്നത്, തനിക്കു ചുറ്റുമുള്ള ചില മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇപ്പോൾ തന്നെ ഇടപെടുന്നുണ്ടെന്നും, അതു കൂടുതൽ വിപുലമാക്കാനുള്ള അവസരമായാണു പുതിയ ദൗത്യത്തെ കാണുന്നതെന്നും ,ഷക്കീല കൂട്ടിച്ചേർത്തു.
Post Your Comments