CinemaLatest NewsNewsEntertainment

‘ആരുടെയും സഹതാപം എനിക്ക് വേണ്ട’ – ഷക്കീലയുടെ പ്രസ്താവനയ്ക്ക് പ്രാധാന്യമേറെ

എന്റെ തെറ്റുകള്‍ ആവര്‍ത്തിച്ച് വഞ്ചിക്കപ്പെടാതിരിക്കുക: ഷക്കീല

നടി ഷക്കീലയുടെ ബയോപിക് റിലീസിനൊരുങ്ങുകയാണ്. ‘ഷക്കീല’ എന്ന് പേരിട്ട ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. ചിത്രം റിലീസ് ചെയ്യുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് ഷക്കീല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് ഷക്കീല പറയുന്നു.

അര്‍ഹിക്കുന്ന ബഹുമാനം ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഷക്കീല പറയുന്നു. താന്‍ ആരോടും സഹതാപമോ, ബഹുമാനമോ ചോദിക്കുന്നില്ല. പുറകിൽ നിന്ന് തന്നെ കുറിച്ച് മോശം പറയുന്നവരെ ഒന്നും മൈൻഡ് ചെയ്യാറില്ല. പുറകിൽ നിന്നും പറയാനേ എല്ലാവർക്കും കഴിയൂ, എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഷക്കീല പറയുന്നു.

Also Read: പോപ്പുലര്‍ ഫ്രണ്ട് ഓഫ്​ ഇന്ത്യ മുൻ ചെയർമാൻ​ അന്തരിച്ചു

സിനിമാരംഗത്ത് സജീവമാകാൻ താൽപ്പര്യമുണ്ടെന്നും നല്ല കഥകളും അവസരങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷക്കീല പറയുന്നു. താന്‍ ചെയ്ത അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക, വഞ്ചിക്കപ്പെടാതിരിക്കുക. തന്റെ പുസ്തകത്തിലും അത് എഴുതിയിട്ടുണ്ട്.

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ഛദ്ദ ആണ് ഷക്കീലയായി വേഷമിടുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെതായി രണ്ട് ടീസറുകളും പുറത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button