തൃശൂർ: തനിക്കെതിരായി സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. ഇസ്ലാം എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ‘സമാധാനം’ എന്നാണെന്നും ഒരാളെ ഒരു കാര്യം നിർബന്ധിച്ച് പട്ടാളച്ചിട്ട പോലെ ചെയ്യിപ്പിച്ചാൽ അയ്യാൾക്ക് ‘സമാധാനം’ കിട്ടുമോ എന്നും ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
നീ മുസ്ലിം ആണോ അതേ എന്ന് പറഞ്ഞാ അടുത്ത ചോദ്യം നീ എന്ത് മുസ്ലീം ? നോമ്പ് എടുക്കാത്ത, അഞ്ച് നേരം നമസ്‌കരിക്കാത്ത, പള്ളിയിൽ പോകാത്ത നീ എങ്ങനെ ഇസ്ലാം ആവുക? നീ ആരാ മുസ്ലിംകൾ കാലത്തിന് അനുസരിച്ച് മാറണം എന്ന് പറയുവാൻ. എന്റെ ഇൻബോക്സ് മുഴുവൻ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ വരുന്നുണ്ട് അവർക്കായി.
ഞാന്‍ മനസ്സിലാക്കിയ ഇസ്ലാം എന്നത് വളരെ ലളിതമാണ്,എനിക്ക് അത് ഒരു ഐഡിയോളജിയാണ് നിർബന്ധപ്പൂർവമായ അരാധന രീതികളോ വസ്ത്രധാരണയോ അല്ലാ ഇസ്ലാം.
1)ഇസ്ലാം എന്ന അറബിക്ക് വാക്കിന് തന്നെ അർത്ഥം “സമാധാനം” എന്നാണ് it’s a peace of mind.
ഒരാളെ ഒരു കാര്യം നിർബന്ധിച്ച് പട്ടാളച്ചിട്ട പോലെ ചെയ്യിപ്പിച്ചാൽ അയ്യാൾക്ക് “സമാധാനം” കിട്ടുമോ ?
2)ഞാൻ എന്ത് വേഷം ധരിച്ചാലോ,കള്ള് കുടിച്ചാലോ,നോമ്പ് നോറ്റാലോ,നിസ്കരിച്ചാലോ,
പള്ളിയിൽ പോയാലോ,ഹജ്ജ് ചെയ്താലോ ഇല്ലെങ്കിലോ മറ്റൊരാളെ ബാധിക്കുന്നില്ല. അതിന്റെ എല്ലാ ഗുണവും ദോഷവും എനിക്ക് തന്നെ അത് കൊണ്ട് അത് ഞാനും പടച്ചവനും തമ്മിൽ പറഞ്ഞോളാം.
3)അതേ സമയം ഞാന്‍ സക്കാത്ത് കൊടുക്കാറുണ്ടോ? ഉണ്ടെങ്കിൽ എന്ത് കൊടുത്തു എത്ര കൊടുത്തു എന്ന് ആരും ഇതുവരെ എന്നോട് ചോദിച്ചിട്ട് ഇല്ലാ. ഞാന്‍ ഇസ്ലാം എന്ന് പറഞ്ഞിട്ട് സകാത്ത് കൊടുക്കുന്നിലെങ്കിൽ നിങ്ങൾ ചോദിച്ചോ കാരണം സകാത്ത് അത് കിട്ടുന്ന ആൾക്ക് ഉപകാരം ഉള്ള കാര്യമാണ്.. ശരിക്കും മറ്റൊരാൾക്ക് ഉപകാരം കിട്ടുന്ന കാര്യങ്ങൾ അല്ലേ നമ്മൾ പരസ്പരം ചോദിക്കേണ്ടത്. ഈ ലോകത്ത് എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണ്, ഇസ്ലാം എന്ന വാക്കിന്റെ അർത്ഥവും സമാധാനം എന്നാണ്. അത്കൊണ്ട് നമ്മുക്ക് സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക, ഹാപ്പിയായി ജീവിക്കുക മരിക്കുക ഇതാണ് ഞാന്‍ മനസ്സിലാക്കിയ എന്റെ ഇസ്ലാം എന്റെ സമാധാനം.
Post Your Comments