Latest NewsKeralaNews

‘ചെയ്യാവുന്ന ദ്രോഹം എല്ലാം അവൾ ചെയ്തു, അവന് സഹിയ്ക്കാവുന്നതിന് ഒരു പരിധിയില്ലേ?’: ബൈജു രാജിന്റെ അച്ഛൻ

കായംകുളം: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും, ഭാര്യവീട്ടുകാർ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ച ശേഷം ആത്മഹത്യ ചെയ്ത പ്രവാസി ബൈജു രാജുവിന്റെ അച്ഛന്റെ പ്രതികരണം പുറത്ത്. ന്യൂസിലാൻഡിൽ എത്തിയ ശേഷം ബൈജു രാജുവും ഭാര്യയും തമ്മിൽ ഒന്നൊന്നര വർഷത്തിന് ശേഷം തർക്കങ്ങൾ ഉണ്ടായിത്തുടങ്ങി എന്ന് ഇയാളുടെ അച്ഛൻ പറയുന്നു. കേരളീയം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മകന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറയുന്നത്. ഇതിന്റെ വീഡിയോ യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.

ഫോണിലൂടെയുള്ള ചാറ്റുകളും മറ്റും ബൈജു കണ്ടുപിടിക്കുകയും തുടർന്ന് ഭാര്യയുമായി വാക്ക് തർക്കങ്ങൾ ഉണ്ടാവുകയുമായിരുന്നു. ദേഷ്യം വന്ന ബൈജു ഫോൺ തട്ടിത്തെറിപ്പിച്ച് വഴക്കുണ്ടാക്കി. എന്നാൽ, ബൈജുവിന്റെ ഭാര്യ ഭർത്താവ് തന്നെ ഉപദ്രവിച്ചുവെന്നാരോപിച്ച് പോലീസിൽ പരാതി നൽകി. എന്നാൽ ശാരീരികമായി ഉപദ്രവിച്ച പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നും ബൈജുവിന്റെ അച്ഛൻ വ്യക്തമാക്കി. പിന്നീട് പോലീസുകാർ ചേർന്ന് ഇരുവരെയും ഇരു സ്ഥലങ്ങളിലായി പാർപ്പിക്കുകയും തുടർന്ന് ബൈജുവിന്റെ ഭാര്യ സാധനങ്ങൾ എല്ലാം കാലിയാക്കി ബൈജു അറിയാതെ കുഞ്ഞുമായി നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്യുകയായിരുന്നു.

ബൈജുവിന്റെ ഭാര്യയുടെ കുടുംബം ഒരു ഗുണ്ട മാഫിയ ബ്ലേഡ് ഫാമിലി ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ ബൈജുവിന്റെ സാമ്പത്തികം മുഴുവനും ഭാര്യയുടെ അമ്മയും സഹോദരനും നേരത്തെ തന്നെ കൈക്കലാക്കി വെച്ചിട്ടുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. താൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം തിരികെ ചോദിച്ചതിനാണ് കൂടുതൽ വഴക്കുണ്ടായത്. സാമ്പത്തികമായും വ്യക്തിപരമായും എല്ലാം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു കടുംകൈ ബൈജു തിരഞ്ഞെടുത്തത് എന്നും ഇദ്ദേഹം വ്യക്തമാക്കി. ബൈജുവിനെ താൻ ഒരുപാട് ഉപദേശിച്ചിട്ടുണ്ട് എന്നും അവള് പോകുന്നെങ്കിൽ പോകട്ടെ നിനക്ക് മറ്റൊരു നല്ല പെണ്ണിനെ കിട്ടുമെന്ന് ഒത്തിരി തവണ പറഞ്ഞിട്ടുണ്ട് എന്നും ബൈജുവിന്റെ അച്ഛൻ പറയുന്നു.

shortlink

Post Your Comments


Back to top button