Latest NewsNewsLife StyleFood & Cookery

നോമ്പ് തുറക്ക് തയ്യാറാക്കാം നാവിൽ വെള്ളമൂറും എഗ്ഗ് കബാബ്

റമ്ദാൻ വിഭവങ്ങളിൽ ഏറെ പ്രധാനമാണ് എഗ്ഗ് കബാബ്. നോമ്പ് തുറ വിഭവങ്ങളില്‍ പ്രധാനിയായ എഗ്ഗ് കബാബ് എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

മുട്ട – 4

പച്ചമുളക് -3

സവോള – 2

ഉരുളകിഴങ്ങ് – 2

ഗരം മസാല- അര സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി- 1 സ്പൂണ്‍

മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍

കുരുമുളക് പൊടി- ഒരു സ്പൂണ്‍

ബ്രെഡ് പൊടി – കുറച്ച്‌

ഉപ്പ്, എണ്ണ – ആവശ്യത്തിന്

മല്ലി, കറിവേപ്പില – ആവശ്യത്തിന്

Read Also : ‘സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ’: ശ്രീജിത്ത് പെരുമന

തയ്യാറാക്കുന്ന വിധം

ആദ്യം പുഴുങ്ങിയ 3 മുട്ട 4 ആയി കീറുക. അതിനുശേഷം ഉരുളകിഴങ്ങും കുറച്ച് ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വെക്കുക. തുടർന്ന്, പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി പച്ചക്കറികള്‍ എല്ലാം ഇട്ട് വഴറ്റുക.

വഴറ്റ് അവസാനം ആകുമ്പോൾ പൊടികളും ഇലകളും ഇട്ട് കൊടുക്കുക. ഇതിലേക്ക് ഉടച്ചു വെച്ച കിഴങ്ങും ഇട്ട് എല്ലാം കൂടെ മിക്‌സ് ആക്കി ഇറക്കി വെയ്ക്കുക. ഇത് ഒരു മുട്ട കഷ്ണം എടുത്ത് അതിലോട്ട് ഫുള്‍ സ്റ്റഫ് ചെയ്തു കവര്‍ ചെയ്യുക. ഇത് മുട്ട വെള്ളയില്‍ മുക്കിയ ശേഷം ബ്രെഡ് ക്രമ്പ്സില്‍ പൊതിഞ്ഞ് എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക. നല്ല അടിപൊളി എഗ്ഗ് കബാബ് തയ്യാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button