Latest NewsNewsInternationalUK

ഒരു വർഷമായി മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്ന അപൂർവ്വരോഗവുമായി മുപ്പതുകാരി

ഒരു വർഷമായി മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്ന അപൂർവ്വരോഗവുമായി ലണ്ടൻ സ്വദേശിയായ മുപ്പതുകാരി. എത്ര വെള്ളം കുടിച്ചാലും മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്നതാണ് യുവതിയുടെ രോഗം. തനിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ദിവസം രാവിലെ മുതൽ മൂത്രമൊഴിക്കാൻ കഴിയാതെയായെന്നും യുവതി പറയുന്നു.

രണ്ട് വർഷം മുൻപാണ് യുവതിക്ക് രോഗം ആരംഭിച്ചത്. തുടർന്ന്, ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മൂത്രാശയത്തിൽ ഒരു ലിറ്റർ മൂത്രം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. മൂത്രം പുറത്തേക്ക് കളയുന്നതിനായി ഡോക്ടർമാർ ട്യൂബ് ഇടുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി ആശുപത്രികളിൽ കയറിയിറങ്ങി അനവധി ഡോക്ടർമാരെ കണ്ടെങ്കിലും രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചില്ലെന്ന് യുവതി വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച: ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്

2021 ഡിസംബറിൽ, യുവതിക്ക് ‘ഫൗളേഴ്സ് സിൻഡ്രോം’ എന്ന രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. മൂത്രമൊഴിക്കാനോ മൂത്രാശയം ശൂന്യമാക്കാനോ ഉള്ള കഴിവില്ലായ്മയാണ് ഫൗളേഴ്‌സ് സിൻഡ്രോം. ഈ രോഗത്തിന്റെ കാരണം അജ്ഞാതമാണെങ്കിലും യുവതികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിരവധി മരുന്നുകൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവിതകാലം മുഴുവൻ യുവതിക്ക് മൂത്രം പുറത്തേക്ക് കളയാൻ ട്യൂബ് ഉപയോഗിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മൂത്രാശയത്തിലെയും കുടലിലെയും പ്രശ്നങ്ങൾക്ക് സഹായിക്കുന്ന ‘സാക്രൽ നെർവ് സ്റ്റിമുലേഷൻ’ എന്ന ചികിത്സയാണ് യുവതിയുടെ രോഗത്തിനുള്ള ഏക പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന്, ഇക്കഴിഞ്ഞ ജനുവരിയിൽ എസ്എൻഎസ് ഓപ്പറേഷന് വിധേയയായതായി യുവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button