Latest NewsKeralaNews

ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം; വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു

ഒറ്റപ്പാലം: ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം ബാധിച്ച പതിമൂന്നുകാരന്‍ ചികിത്സാസഹായം തേടുന്നു. ഒറ്റപ്പാലം സ്വദേശികളായ സുബ്രഹ്മണ്യൻ, രജിത ദമ്പതികളുടെ മകൻ നിവേദിനാണ് ഫാൻകോണി അനീമിയ എന്ന രോഗം പിടിപ്പെട്ടത്.

വാണിയംകുളം ടി.ആർ.കെ സ്കൂൾ ഒൻപതാം ക്ലാസ് വ്യദ്യാർത്ഥിയായ നിവേദ് പഠനത്തിൽ ഏറെ മിടുക്കനായിരുന്നു. നാല് മാസം മുൻപ് വരെ ഈ വീട്ടിൽ അനുജനോടൊപ്പം കളിച്ചും ചിരിച്ചും നടന്നയാളാണ് നിവേദ്. പനിയ്ക്ക് ചികിത്സ തേടിയപ്പോഴാണ് മകന് ഫാൻകോണി അനീമിയ എന്ന അപൂർവ രോഗം പിടിപ്പെട്ട കാര്യം കുടുംബം അറിയുന്നത്.

രോഗം മാറ്റുന്നതിനായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ചേട്ടന്‍റെ രോഗം എന്താണെന്ന് പോലും അറിയാത്ത ആറാം ക്ലാസുകാരൻ നിഖിലാണ് മജ്ജ നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ഭാരിച്ച ചികിത്സ ചിലവിന് മുന്നിൽ പകച്ചുനിൽകുകയാണ് സ്ഥിരവരുമാനം ഇല്ലാത്ത ഈ നിർധന കുടുംബം. 15 ലക്ഷം രൂപയാണ് ചികിത്സ ചിലവ് പ്രതീക്ഷിക്കുന്നത്.

അക്കൗണ്ട് നമ്പർ: 4325000100178973

ഐഎഫ്സി: punb0432500

പഞ്ചാബ് നാഷണൽ ബാങ്ക് ഒറ്റപ്പാലം ശാഖ

9496434882

shortlink

Related Articles

Post Your Comments

Related Articles


Back to top button