Latest NewsNewsInternational

സ്വയം കുത്തിവെപ്പ്; യുവാവിന്റെ ഞരമ്പുകളില്‍ കൂണുകള്‍ മുളച്ചു; അപൂർവ്വ രോഗത്തിൽ ഞെട്ടി രാജ്യം

ആശുപത്രിയിലെത്തിയപ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.

വാഷിംഗ്‌ടൺ: യുവാവിന്റെ ഞരമ്പുകളില്‍ കൂണുകള്‍ മുളച്ചു, അപൂർവ്വ രോഗത്തിൽ ഞെട്ടി രാജ്യം. അപൂർവ്വ രോഗത്തെ തുടർന്ന് യുവാവ് ചികിത്സയില്‍. കൂണില്‍ നിന്നുണ്ടാക്കിയ ലായനി ശരീരത്തില്‍ കുത്തിവെച്ചതാണ് ഇതിനു കാരണമായത്. മാജിക് മഷ്‌റൂം എന്ന കൂണ്‍ ഇനത്തിന്റെ ലായനിയാണ് ഇയാള്‍ ശരീരത്തില്‍ കുത്തിവെച്ചത്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ബയോപോളര്‍ ഡിസോര്‍ഡറിന് ശമനം തേടിയാണ് ഇയാള്‍ ഇത്തരമൊരു കുത്തിവെപ്പ് നടത്തിയത്.

എന്നാല്‍ കുത്തിവെപ്പിനു ശേഷം ഇയാളുടെ ശരീരത്തില്‍ ബാക്ടീരിയല്‍ ബാധ വരികയും രക്തത്തില്‍ കൂണ്‍ ഫംഗസുകള്‍ വളരാനും തുടങ്ങി. അവയങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം തകരാറിലായ യുവാവിനെ ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും ബാക്ടീരിയ ബാധ ഒഴിവാക്കാന്‍ ആന്റി ഫംഗല്‍ ആന്റി ബയോടിക്കുകളുടെ തുടര്‍ ചികിത്സ കുറച്ചുകാലത്തേക്ക് ഇദ്ദേഹത്തിന് ചികിത്സ ആവശ്യമാണ്.

Read Also: ഭിന്നിപ്പിക്കലാണ് ബി.ജെ.പിയുടെ നയം; കേരളത്തിന് ബംഗാളിന്‍റ ഗതിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ബയോപോളര്‍ ഡിസോര്‍ഡര്‍ മാറ്റാന്‍ വേണ്ടി മറ്റു വഴികള്‍ തേടിയ മുപ്പത്കാരനാണ് അപകടത്തില്‍പെട്ടത്. മെഡിസിനുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയ ഇദ്ദേഹം പ്രകൃതിദത്ത രീതിയിലൂടെ മരുന്നിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇങ്ങനെയാണ് മാജിക് മഷ്‌റൂമില്‍ നിന്നെടുക്കുന്ന ഹോളോസിനെജിക് എന്ന സംയുക്തത്തിന്റെ ലായനിയെ പറ്റി ഇയാള്‍ ശ്രദ്ധിച്ചത്.

മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടുന്നവര്‍ക്ക് ഈ സംയുക്തം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഒരു മെഡിക്കല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവ സ്വീകരിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. മാത്രവുമല്ല മാജിക് മഷ്‌റൂം ലായനി നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്നത് ശാസ്ത്രീയമല്ല. ഇതിലെ പ്രധാനഘടകമായ സിലൊകൈബിന്‍ എന്ന ഘടകം വേര്‍തിരിച്ചാണ് ശാസ്ത്രീയമായി ഉപയോഗിക്കുന്നത്.

ഈ യുവാവ് സ്വന്തമായി മാജിക് മഷ്‌റൂം ലായനി ഉണ്ടാക്കുകയായിരുന്നു. കൂണുകള്‍ വെള്ളത്തില്‍ തിളപ്പിച്ച് കോട്ടന്‍ തുണിയില്‍ അരിച്ചെടുത്ത് നേരിട്ട് കൈയ്യിലെ ഞരമ്പിലേക്ക് കുത്തിവെക്കുകയായിരുന്നു ഇദ്ദേഹം. കുത്തിവെപ്പ് വലിയ രീതിയില്‍ തന്നെ ശരീരത്തെ ഇദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചിട്ടുണ്ട്. രക്തത്തില്‍ കൂണ്‍ ഫംഗസുകള്‍ വളര്‍ന്നെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. അവയവങ്ങളുടെ പ്രവര്‍ത്തനത്തയാകെ ഇത് ബാധിച്ചു.

കുത്തിവെപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. ചര്‍മ്മത്തിന്റെ നിറം മഞ്ഞയാവാനും തുടങ്ങി. ഇത് ശ്രദ്ധിച്ച ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് അശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. ഉടന്‍തന്നെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 22 ദിവസം ഇയാള്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഏഴ് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നത്.

shortlink

Related Articles

Post Your Comments


Back to top button