തോൽപ്പെട്ടി: മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു സ്വദേശി എക്സൈസ് സംഘം പിടിയിൽ. 0.079 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു ബസവേശ്വര നഗർ സ്വദേശി അശ്വതോഷ് ഗൗഡ (23) ആണ് അറസ്റ്റിലായത്. ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.
വെള്ളിയാഴ്ച അർധരാത്രി 12-ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇന്നോവ കാറിലെ യാത്രക്കാരിലൊരാളായ പ്രതിയെ മയക്കുമരുന്നുമായി പിടികൂടിയത്. തോൽപ്പെട്ടി ചെക്ക് എക്സൈസ് സംഘവും മാനന്തവാടി റേഞ്ചും വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായിട്ടായിരുന്നു പരിശോധന. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്ത്, പ്രിവന്റിവ് ഓഫിസർമാരായ വി. രാജേഷ്, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനോദ്, കെ.യു. ജോബിഷ്, എം.എം. ബിനു, പി. വിപിൻ, എക്സൈസ് ഡ്രൈവർ എം.വി. അബ്ദുൽ റഹീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments