KeralaLatest NewsNews

കള്ളന്മാരുടെ പേരു പറയുമ്പോള്‍ ഇങ്ങനെ പറയാന്‍ ശ്രമിക്കൂ,തൈരിലില്ല മോരിലുണ്ട് ചന്ദ്രനിലില്ല ദിവാകരനിലുണ്ട്

രാഹുലിന് ഉപദേശവുമായി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷ വിധിച്ചിരുന്നു.
‘എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും’- എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.

Read Also: അ​വി​ഹി​ത​ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം, ഭാ​ര്യാ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ചു : സൈനികൻ പിടിയിൽ

ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ ട്രോളി സന്ദീപാനന്ദ ഗിരി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് രാഹുലിന് എതിരെ ട്രോളുമായി രംഗത്ത് എത്തിയത്.

‘മേലില്‍ കള്ളന്മാരുടെ പേരു പറയുമ്പോള്‍ ഇങ്ങനെ പറയാന്‍ ശ്രമിക്കൂ തൈരിലില്ല മോരിലുണ്ട് ചന്ദ്രനിലില്ല ദിവാകരനിലുണ്ട്’, ഇങ്ങനെ പറഞ്ഞാല്‍ ആര്‍ക്കും ഒരു പ്രശ്‌നമുണ്ടാകില്ല എന്ന് സന്ദീപാനന്ദ ഗിരി ചൂണ്ടിക്കാണിക്കുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button