KeralaLatest NewsNews

പദ്ധതിക്ക് 454 കോടി അനുവദിച്ചത് കേന്ദ്രം, പരസ്യത്തിൽ റിയാസിന്റെ തല: അല്പത്തരമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്‌: വയനാട്‌, കോഴിക്കോട്‌ ജില്ലകളെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766-ൽ മലാപ്പറമ്പുമുതൽ പുതുപ്പാടിവരെ സ്ഥലം ഏറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചുവെന്ന് കാട്ടി കേന്ദ്രത്തിന്റെ പദ്ധതിയിൽ തന്റെ ഫോട്ടോ അച്ചടിച്ച് പരസ്യം ചെയ്ത മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ റിയാസിന് വരുന്നുള്ളുവെന്ന് സുരേന്ദ്രൻ പരിഹസിക്കുന്നു.

‘മിസ്റ്റർ മുഹമ്മദ് റിയാസ് താങ്കൾക്ക് ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിന്. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവിൽ അല്ലെങ്കിൽത്തന്നെ ഇല്ലല്ലോ’, സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, 35 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടുവരിപ്പാത ഉന്നതനിലവാരത്തിൽ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ആണ് പണം അനുവദിച്ചത്‌. 69.3 ഹെക്‌ടർ ഭൂമിയാണ്‌ ഏറ്റെടുക്കുക. കോഴിക്കോട്‌ – കൊല്ലഗൽ ദേശീയപാത വികസനം കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന്‌ ഉൾപ്പെടെ കുതിപ്പാവും. 15 മീറ്റർ വരെ വീതിയിലാണ്‌ പേവ്‌ഡ്‌ ഷോൾഡർ മാതൃകയിൽ റോഡ്‌ വികസിപ്പിക്കുക. കൊടുവള്ളി, താമരശേരി എന്നിവിടങ്ങളിൽ ബൈപാസ്‌ ഉൾപ്പെടെയാണ്‌ റോഡ്‌. ബൈപാസ്‌ സ്ഥലം ഏറ്റെടുക്കാനുള്ള തുകയും ഇതിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button