Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

‘മുറിവുകളൊക്കെ സ്വയം സൃഷ്ടിച്ചത്, വ്യാജ ആരോപണങ്ങൾ പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി’: അനിഖയ്‌ക്കെതിരെ മുൻ കാമുകൻ

ചെന്നൈ: തനിക്കെതിരായി നടി അനിഖ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് മുൻ കാമുകൻ അനൂപ് പിള്ള.നേരത്തെ, മുൻ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്തെത്തിയിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റതിന്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചായിരുന്നു അനിഖയുടെ ആരോപണം. ഇപ്പോൾ അനിഖയുടെ ആരോപണങ്ങൾ തള്ളി രംഗത്ത് വന്നിരിക്കുകയാണ് അനൂപ് പിള്ള.

യഥാത്ഥത്തിൽ താനാണ് ആക്രമിക്കപ്പെട്ടതെന്നും, മുറിവുകളൊക്കെ അനിഖ സ്വയം സൃഷ്ടിച്ചതാണെന്നും അനൂപ് പറയുന്നു. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് അനിഖ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അനിഖ തന്നെ വാക്കാലും ശാരീരികമായും നിരവധി തവണ ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും അനൂപ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

അനൂപ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ;

ഞാൻ ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോഴെല്ലാം അനിഖ എന്നോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയിൽ വേഷങ്ങൾ ലഭിക്കാത്തതിനാൽ, അവളുടെ ആവശ്യപ്രകാരം ഞാൻ അനിഖയ്ക്കായി ഒരു ആൽബം നിർമ്മിച്ച് നൽകി. പക്ഷേ, നിർഭാഗ്യവശാൽ, അത് അവർ പ്രതീക്ഷിച്ച പ്രശസ്തി നൽകിയില്ല. അതിന് ശേഷം അനിഖ മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ ഞങ്ങളുടെ ബന്ധം പുനസ്ഥാപിക്കാൻ അനിഖ നിരവധി തവണ ശ്രമിച്ചിരുന്നു.

രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായി, നാഥനില്ലാതെ വയനാട്: അയോഗ്യനാക്കിയുള്ള ഉത്തരവ് പുറത്ത്

പക്ഷേ പണത്തിനും സ്വന്തം നിലനിൽപ്പിനും വേണ്ടിയാണ് അവൾ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോൾ ഞാൻ പിൻമാറി. ബാഗ്ലൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ അവൾക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാൻ ഇല്ലാത്തതിനാലും എന്നിൽ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയിട്ടുണ്ട്.

മദ്യലഹരിയിൽ അനിഖയാണ് തന്നെ ഉപദ്രവിച്ചത്. നിരവധി തവണ അവൾ എന്നെ വാക്കാലും ശാരീരികമായും ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അവൾ എന്നെ അടിച്ചതിനെ തുടർന്ന് ചെവിയുടെ കർണപടം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടർന്ന് ഞാൻ വിദേശത്തേക്ക് പോയി, അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു.

മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചു, പ്രധാനമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും: മുന്‍ കേന്ദ്രമന്ത്രി

ചെലവുകൾ ഞാൻ നോക്കാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയിൽ അനിഖ എനിക്കെതിരെ നൽകിയ പരാതി ഒരിക്കൽ പിൻവലിച്ചിരുന്നു. ഈ കേസിന് ആസ്പദമായ സംഭവത്തിന് ശേഷം അനിഖയെ താൻ കണ്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button