Latest NewsIndiaNews

മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചു, പ്രധാനമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും: മുന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയില്‍ മോദി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് മുന്‍ കേന്ദ്രമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വ്യക്തമാക്കിയത്.

Read Also: കുറച്ചുകൂടെ കഴമ്പുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നന്നാവും എന്നാണ് എനിക്ക് തോന്നുന്നത് : വിമര്‍ശനവുമായി ചിന്താ ജെറോം

ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാമെന്നും രേണുക ചൗധരി ട്വിറ്ററില്‍ കുറിച്ചു. മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വര്‍ഷം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രേണുക, മോദിക്കെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button