Latest NewsNewsIndia

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ച് കൊലപ്പെടുത്തി: ഞെട്ടലോടെ നാട്  

തെരുവുനായ്ക്കളുടെ ആക്രമണം ഇപ്പോഴും പലയിടങ്ങളിലും വർധിച്ച് വരികയാണ്. അടുത്തിടെ നിരവധി ഇടങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പുട്ടാണി തണ്ടയിൽ അഞ്ചുവയസുകാരനെ തെരുവായ കടിച്ച് കീറി കൊലപ്പെടുത്തി. ബാനോത് ഭരത് (5) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം.

വീട്ടുമുറ്റത്തെ റോഡിൽ കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഞായറാഴ്ച കുട്ടിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. ഇതിന് പിന്നാലെ വീട്ടുകാർ കുട്ടിയെ ഖമ്മത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ അടിയന്തരമായി ചികിത്സയ്ക്ക് ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ തിങ്കളാഴ്ച കുട്ടിയെ ആശുപത്രിയിലേക്ക് ബസിൽ കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയിൽ കുട്ടി മരണപ്പെട്ടു.

സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ബാനോത് ഭരത്. നേരത്തെ ഹൈദരാബാദിൽ തെരുവ് നായ്ക്കൾ നാല് വയസ്സുകാരനെ കടിച്ചുകൊന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button